വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ റവന്യൂ ജില്ലാ കായിക മേള നവംബര്‍ 21 മുതല്‍ 23 വരെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് (എം.എ കോളേജ്) ഗ്രൗണ്ടില്‍ നടക്കും.
ആന്റണി ജോണ്‍ എം.എല്‍.എയാണ് കായിക മേളയുടെ സംഘാടക സമിതി ചെയര്‍മാന്‍. മന്ത്രി പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.പിമാരായ ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, തോമസ് ചാഴിക്കാടന്‍, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പള്ളില്‍, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍, കെ.ജെ മാക്‌സി, കെ.ബാബു, ടി.ജെ വിനോദ്, ഉമ തോമസ്, പി.വി ശ്രീനിജിന്‍, അനൂപ് ജേക്കബ്, മാത്യു കുഴല്‍നാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് എന്നിവരാണ് സംഘാടക സമിതിയുടെ രക്ഷാധികാരികള്‍.
കോതമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.കെ ടോമി വൈസ് ചെയര്‍മാനും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍ ജനറല്‍ കണ്‍വീനറുമാണ്.
കഴിഞ്ഞ ദിവസം കോതമംഗലം മാര്‍ ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഘാടക സമിതി രൂപീകരണം. മേളയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ഭക്ഷണം നല്‍കാനും കുട്ടികള്‍ക്ക് വേണ്ട താമസ സൗകര്യമൊരുക്കാനും അടിയന്തര ഘട്ടങ്ങളില്‍ എല്ലാ മത്സര വേദികളിലും വൈദ്യസഹായം ഉറപ്പാക്കാനും തീരുമാനിച്ചു.