തിരുവനന്തപുരം ഓണം–- ഖാദി മേളയോടനുബന്ധിച്ച് കേരള സർവോദയ സംഘത്തിന്റെ സ്പെഷ്യൽ റിബേറ്റ് വിൽപ്പന ഖാദി ഗ്രാമോദ്യോഗ് ഭവനിൽ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന ആന്റണി രാജു എംഎൽഎയിൽനിന്ന് കെഎസ്ഇബി ചീഫ് എൻജിനിയർ ആർ ബിജു ഏറ്റുവാങ്ങി. ഖാദി കമീഷൻ സംസ്ഥാന ഡയറക്ടർ ആണ്ടവർ, തമ്പാനൂർ വാർഡ് കൗൺസിലർ സി ഹരികുമാർ, ജനറൽ സെക്രട്ടറി എ ഗോപകുമാർ, ഭവൻ മാനേജർ എസ് വിജയകുമാർ എന്നിവർ പങ്കെടുത്തു.
സ്പെഷ്യൽ റിബേറ്റ് വിൽപ്പനയ്ക്ക് തുടക്കം