കേര കുടുംബാംഗങ്ങളുടെ വിവിധ പരിപാടികളും കലാസധൻ ഗ്രൂപ്പിന്റെ ഗാനമേളയും നാടൻപാട്ടും തെയ്യവും അവതരിപ്പിച്ചു.

പ്രസിഡന്റ് ബിനിൽ അധ്യക്ഷത വഹിക്കുകയും പ്രോഗ്രാം കൺവീനർ ജോബി മാത്യു സ്വാഗതം പറയുകയും, റോയൽ ഗ്രൂപ്പ് എംഡി ടോം തോമസ്, ട്രഷറർ ശശികുമാർ, കമ്മിറ്റി അംഗങ്ങളായ നൈജിൽ, ജിൻസ്, വനിതാ വേദി അംഗം ശ്രീജ അനിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും, ഓണാഘോഷ പരിപാടിയിൽ നടന്ന വിവിധ മത്സരങ്ങളുടെ വിജയികൾക്ക് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റെജി പൗലോസ്, അനിൽ എസ് പി, രാജൻ, ബിജു, ജോസ് സമ്മാനങ്ങൾ വിതരണം ചെയ്തു ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദിയും പറഞ്ഞു