മനാമ: പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്), അമേസിങ് ബഹ്റൈനുമായി സഹകരിച്ച് സെപ്റ്റംബര്‍ 26-ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ലോഗോ പ്രകാശനം നടന്നു. സല്‍മാബാദിലെ ഗോള്‍ഡന്‍ ഈഗിള്‍ ഹെല്‍ത്ത് ക്ലബ്ബില്‍ നടക്കുന്ന ഓണാഘോഷ ചടങ്ങില്‍ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗമായ മുഹമ്മദ് ഹുസൈന്‍ ജനാഹിയും ചടങ്ങില്‍ പങ്കെടുക്കും. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രശോഭ് പാലക്കാട് നയിക്കുന്ന ഗാനമേളയും ഉണ്ടാകും. പാലക്കാട്ടെ പ്രശസ്തമായ കാറ്ററിംഗ് സ്ഥാപനമായ റൈറ്റ് ചോയ്‌സ് വിഭവ സമൃദ്ധമായ പാലക്കാടന്‍ സദ്യ ഒരുക്കും.

പ്രസിഡന്റ് അശോക് കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് നായര്‍ സ്വാഗതം ആശംസിച്ചു. പാക്ട് ചീഫ് കോര്‍ഡിനേറ്റര്‍ ജ്യോതി മേനോന്‍, അമേസിങ് ബഹ്റൈന്‍ പ്രതിനിധികളായ നിസാര്‍, സുഭാഷ്, പാക്ട് ഭാരവാഹികളായ ശങ്കരനാരായണന്‍, രാമനുണ്ണി കോടൂര്‍, ബാബു നമ്പുള്ളിപ്പുര, രാംഗോപാല്‍ മേനോന്‍, ഇ.വി വിനോദ്, രാംദാസ് നായര്‍, ഗോപാലകൃഷ്ണന്‍, സതീഷ് ഗോപാലകൃഷ്ണന്‍, അനില്‍കുമാര്‍, ജഗദീഷ് കുമാര്‍, കെ.ടി. രമേഷ്, സല്‍മാനുല്‍ ഫാരിസ്, അശോക് മണ്ണില്‍, അനില്‍ മാരാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പാക്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി, കോര്‍ കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. മൂര്‍ത്തി നൂറണി നന്ദി പറഞ്ഞു.