ആലുവ ആലുവയില്‍ 24, 25 തീയതികളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയുടെ ലോഗോ അന്‍വര്‍ സാദത്ത് എംഎല്‍എ പ്രകാശിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, ഫാസില്‍ ഹുസൈന്‍, മിനി ബൈജു, സിബി അഗസ്റ്റ്യന്‍, പി നവീന, ടി വി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രവൃത്തിപരിചയമേള വിദ്യാധിരാജ വിദ്യാഭവന്‍ എച്ച്എസ്എസിലും സാമൂഹ്യശാസ്ത്രമേള ഗവ. എച്ച്എസ്എസിലും ഗണിതശാസ്ത്രമേള എസ്എന്‍ഡിപി എച്ച്എസ്എസിലും ഐടിമേള സെന്റ് ഫ്രാന്‍സിസ് എച്ച്എസ്എസിലും വൊക്കേഷണല്‍ എക്‌സ്‌പോ ആന്‍ഡ് കരിയര്‍ ഫെസ്റ്റ് സെന്റ് മേരീസ് എച്ച്എസ്എസിലുമാണ് നടക്കുക.

കോതമംഗലം പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയല്‍ എച്ച്എസ്എസ് ഒന്നാംവര്‍ഷ പ്ലസ്ടു വിദ്യാര്‍ഥിനി ബിന്‍സില്‍ ബിജു മാത്യുവാണ് ലോഗോ തയ്യാറാക്കിയത്.