തൃശ്ശൂർ : അരണാട്ടുകര തരകൻസ് ഹൈസ്കൂൾ ആരോഗ്യസന്ദേശ റാലി നടത്തി. ശരീരം സൂക്ഷിക്കേണ്ടതും ദുശ്ശീലങ്ങളിൽനിന്ന് അകന്ന് നിൽക്കേണ്ടതും ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് എന്ന സന്ദേശം ഉയർത്തിയുള്ള റാലി ചൊവ്വാഴ്ച പത്തിന് വിദ്യാലയത്തിൽനിന്ന് ആരംഭിച്ചു. വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്.ഐ. പി.ആർ. ശരത് ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ സി.എം. ജോഷി, എ. ജോബി ബെൻസ്, ബിന്ദു ജോൺ എന്നിവർ നേതൃത്വം നൽകി.
ആരോഗ്യ സന്ദേശറാലി