മാവേലിക്കര: നിയമസഭാ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ നിർമ്മാണ പ്രവർത്തന പുരോഗതി വിലയിരുത്താൻ എം.എസ് .അരുൺകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മാവേലിക്കര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ യോഗം ചേർന്നു. ജില്ലാ ടി.ബി ആൻഡ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ.ഷാനി, ഡി.പി.എം ഡോ.കോശി പണിക്കർ, ഇൻഫ്രാ സ്ട്രക്ചർ ഇൻചാർജ് ഡോ.പി.വി അനീഷ്, നൂറനാട് ലെപ്രസി സാനിറ്റോറിയം സൂപ്രണ്ട് ഡോ.കെ.ജിതേഷ്, മാവേലിക്കര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.വിദ്യ അജയ്, ആർ.എം.ഒ ഡോ.അരുൺ ഗോകുൽ, ഡോ.സാബു സുഗതൻ, ഡോ.ആനന്ദ്, ഡോ.അനൂപ്, ജില്ലാ ലാബ് ഓഫീസർ എ.ജയ എന്നിവർ പങ്കെടുത്തു. നിർമ്മാണ പ്രവർത്തനങ്ങളുടെ തടസങ്ങൾ മാറ്റി പൂർത്തീകരണത്തിലെത്തിക്കാനും ഭാഗികമായതും തുടങ്ങാത്തതുമായ പദ്ധതികളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
ആരോഗ്യ കേന്ദ്രങ്ങളിലെ നിർമ്മാണ പുരോഗതി – പ്രത്യേക യോഗം