പൊന്നുരുന്നി: സഹകരണ റെസിഡന്റ്സ് അസോസിയേഷന്റെ 22ാമത് വാർഷികാഘോഷം പൊന്നുരുന്നി ഓളിപ്പറമ്പിൽ ഭദ്രകാളി ക്ഷേത്രമൈതാനിയിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബി. ലിനോ അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി. ബിന്ദു, കടവന്ത്ര ജനമൈത്രി പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ റെജിമോൾ, എഡ്രാക് മേഖല സെക്രട്ടറി വി. ബാലഗോപാൽ, ടി.എം. കോയക്കുട്ടി, ആന്റണി ജെൻസു, കെ. കെ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.ബി. ലിനോ (പ്രസിഡന്റ്), പി.എസ്. നായർ (വൈസ് പ്രസിഡന്റ്), ആന്റണി ജെൻസു (സെക്രട്ടറി) കെ. കെ. പ്രദീപ്കുമാർ (ജോ. സെക്രട്ടറി), ടി.പി. പ്രകാശൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
പൊന്നുരുന്നി സഹ. റെസിഡന്റ്സ് അസോസിയേഷൻ വാർഷികം