ആലുവ : കീഴ്മാട് സ്വരുമ റെസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷികാഘോഷം ആലുവ ആന്റി നർക്കോട്ടിക് സെൽ എ.എസ്.ഐ. ഷിഹാബ് ചേലക്കുളം ഉദ്ഘാടനം ചെയ്തു. വ്ളോഗർമാരായ അക്ഷയ് അശോകും അമ്മൂമ്മ തങ്കമണിയും മുഖ്യാതിഥികളായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് കെ. രഞ്ജിത്ത് കുമാർ അധ്യക്ഷനായി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കുട്ടികളെ അനുമോദിച്ചു. സെക്രട്ടറി പി.എസ്. അനിൽ, വാർഡംഗം കെ.കെ. നാസി, രക്ഷാധികാരി പി.എ. ഷാജഹാൻ, വൈസ് പ്രസിഡന്റ് ടി.എസ്. ഷാജു എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
കീഴ്മാട് സ്വരുമ റെസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷികാഘോഷം ആലുവ ആന്റി നർക്കോട്ടിക് സെൽ എ.എസ്.ഐ. ഷിഹാബ് ചേലക്കുളം ഉദ്ഘാടനം ചെയ്തു.