കൊട്ടാരക്കര :പ്രിയദർശിനി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം ജില്ലാപഞ്ചായത്ത്‌ അംഗം ബ്രിജേഷ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോപ്പന്റെ അധ്യക്ഷതയിൽ ഫാ. സ്പെൻസർ പ്രഭാഷണം നടത്തി. വാർഡ് അംഗം അനീഷ് മംഗലത്ത് പുതുവത്സരസന്ദേശം നൽകി. വി.സി.ഡാനിയേൽ, സെക്രട്ടറി എൻ.രാമാനുജൻ, ബാബുക്കുട്ടി, അലക്സാണ്ടർ ജോർജ്, മാത്യു ജോൺ, പി.നടരാജൻ, ഡാനിയേൽ കോശി തുടങ്ങിയവർ സംസാരിച്ചു. കലാമത്സരങ്ങൾ, സ്നേഹവിരുന്ന് എന്നിവ നടത്തി