ഈസ്റ്റ് വെണ്ണല റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു കൊച്ചി: ഈസ്റ്റ് വെണ്ണല റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഷികം വെണ്ണല സെന്റ് മാത്യൂസ് പാരിഷ് ഹാളിൽ നടന്നു. എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.വി. പ്രകാശൻ അദ്ധ്യക്ഷനായി. കൗൺസിലർ ഡി.ഡി. വത്സലകുമാരി, എഡ്രാക്ക് വെണ്ണല മേഖലാ പ്രസിഡന്റ് പി.കെ. സജീവൻ, ഫാ. കുര്യൻ കട്ടക്കയം, അസോസിയേഷൻ സെക്രട്ടറി സേവിയോലാൽ, വൈസ് പ്രസിഡന്റ് പി.കെ. രവീന്ദ്രൻ, ട്രഷറർ മറി ഗ്രേസ് എന്നിവർ സംസാരിച്ചു. 10,12 ക്ലാസുകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.