എറണാകുളം ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ
ഡിസ്‌ക്കവറി ഓഫ് ലോക്കല്‍ ഹിസ്റ്ററി പദ്ധതിയുടെ ഭാഗമായി
ലോക്കല്‍ ഹിസ്റ്ററി റിസര്‍ച്ച് സെന്‍ര്‍ 2025 ജനുവരി 4 മുതല്‍ ഏപ്രില്‍ 18 വരെ സംഘടിപ്പിക്കുന്ന പ്രാദേശിക ചരിത്ര സെമിനാറുകളുടെ ലോഗോ പ്രകാശനം
പുരാവസ്തുവകുപ്പുമന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.

എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ സ്ഥലനാമകാരണങ്ങളും പ്രാദേശിക ചരിത്രവും പുരാശേഷിപ്പുകളും കണ്ടെത്തി വിദ്യര്‍ത്ഥികളെ പ്രാദേശികചരിത്ര രചനയില്‍ സഹായിക്കുന്നതിനുവേണ്ടിയാണ് പ്രാദേശികചരിത്ര സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ഓരോ പ്രദേശങ്ങളിലും ജീവിച്ചിരിക്കുന്ന പ്രായമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ലഭിച്ചിട്ടുള്ള നാട്ടറിവുകള്‍ ശേഖരിച്ച് പ്രാദേശിക ചരിത്ര രചന നടത്തുന്നതിന്‍റെ ഭാഗമായിട്ടാണ് എറണാകുളം ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെയുള്ള പ്രാദേശിക ചരിത്ര സെമിനാറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കൂവപ്പടി അഭയഭവനില്‍ നടന്ന ചടങ്ങിലാണ് മന്ത്രി പ്രാദേശിക ചരിത്ര സെമിനാറുകളുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.