ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് നാശനഷ്ടങ്ങളുണ്ടായ തൃശ്ശൂരിനെ പുന:രുദ്ധരിച്ചത് 1790-ൽ കൊച്ചിരാജാവായി അവരോധിക്കപ്പെട്ട രാമവർമ്മ മഹാരാജാവ് (1790-1805) ആയിരുന്നു. ‘ശക്തൻതമ്പുരാന്‍’ എന്നറിയപ്പെട്ട ഈ ഭരണാധികാരിയുടെ രംഗപ്രവേശനത്തോടെ കൊച്ചിയുടേയും ജില്ലയുടേയും ചരിത്രത്തിലെ ആധുനികകാലഘട്ടം ആരംഭിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണമായത് ശക്തൻതമ്പുരാൻ എന്ന രാമവർമ്മ രാജാവാണ്. ‘വടക്കേക്കര കൊട്ടാരം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാൻകൊട്ടാരം തൃശ്ശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. കേരള-ഡച്ച് ശൈലിയിലുള്ള ഈ കൊട്ടാരം 1795 ൽ ശക്തൻതമ്പുരാനാണ് പുനർനിർമിച്ചത്. ‘കൊച്ചിയുടെ സുവർണ്ണകാലഘട്ടം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാന്റെ ഭരണകാലത്ത് (എ.ഡി.1790-1805) ഭരണസിരാകേന്ദ്രമായിരുന്നു ‘വടക്കേച്ചിറകോവിലകം’ എന്നറിയപ്പെട്ടിരുന്ന ഈ കൊട്ടാരം. (2005 ൽ കേരളസർക്കാർ മ്യൂസിയമായി പ്രഖ്യാപിച്ച കൊട്ടാരത്തിന്റെ ഇപ്പോഴത്തെ സംരക്ഷണച്ചുമതല ആർക്കിയോളജിക്കൽഡിപ്പാർട്ടുമെന്റിനാണ്.).പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്യൂഡൽപ്രഭുത്വം ക്ഷയിക്കുന്നതിനും രാജവാഴ്ച പ്രബലമാകുന്നതിനും ശക്തൻതമ്പുരാന്റെ ഭരണം കാരണമായി. തന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ ഭരണനിർവ്വഹണം നടത്തിയ രാജാവായിരുന്നു ഇദ്ദേഹം. ഫ്യൂഡൽപ്രഭുത്വത്തിനെതിരെയുള്ള നടപടികളിലൂടേയും ഭരണപരിഷ്കാരങ്ങളിലൂടേയും ശക്തന്‍തമ്പുരാന്‍ മധ്യകാലഘട്ടത്തില്‍നിന്നു കൊച്ചിരാജ്യത്തെ പുരോഗതിയുടെ ആധുനികകാലത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തി. ലോകപ്രശസ്തമായ തൃശ്ശൂർപൂരത്തിന് തുടക്കം കുറിച്ചത് ശക്തൻതമ്പുരാനാണ്.ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈകുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്. . ശക്തൻ തമ്പുരാൻ കൊട്ടാരം(വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈകുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.