തൃപ്പൂണിത്തറ: സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങൾ കവി വൈക്കം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ബി. സതീശൻ അദ്ധ്യക്ഷനായി. സൗഹൃദ പുതുവർഷ കലണ്ടറിന്റെ പ്രകാശനം ട്രൂറ മേഖലാ പ്രസിഡന്റ് സേതുമാധവൻ മൂലേടത്ത് നിർവഹിച്ചു. ട്രൂറ വനിതാവേദി സെക്രട്ടറി അംബികാ സോമൻ സമ്മാനദാനം നിർവഹിച്ചു. ജോസഫ് വർഗീസ്, സന്ധ്യാ വിജയകുമാർ, പി.ജെ. ആന്റണി, ജോഷി, ഉണ്ണിക്കൃഷ്ണൻ, രമേശൻനായർ, അഭിജിത്ത് മോഹൻ എന്നിവർ സംസാരിച്ചു.